headerlogo
local

വിദ്യാരംഗം സർഗോത്സവം ഒക്ടോബർ 19 ന് കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി ഉദ്ഘാടനം ചെയ്തു

 വിദ്യാരംഗം സർഗോത്സവം ഒക്ടോബർ 19 ന്  കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടക്കും
avatar image

NDR News

13 Sep 2024 10:54 AM

കായണ്ണ: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ല സർഗോത്സവം, സാഹിത്യ ശിൽപശാല ഒക്ടോബർ 19 ശനിയാഴ്ച കായണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഏഴ് സാഹിത്യ മേഖലകളിലായി ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും. 

     പരിപാടിയുടെ ഭാഗമായി സാംസ്കാരികയാത്ര, പുസ്തകോത്സവം എന്നിവ സംഘടിപ്പിക്കും.പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് പി.കെ. ഷിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

       പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ഷീബ, വാർഡ് മെമ്പർമാരായ കെ.വി ബിൻഷ പി.സി. ബഷീർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ്, എച്ച്.എം. ഫോറം കൺവീനർ ബിജുമാത്യു, ബി.പി.സി നിത വി.പി., വിദ്യാരംഗം കോഡിനേറ്റർ വി. എം അഷറഫ്, പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മാഷ് എം.ഭാസ്ക്കരൻ, ബി.ബി. ബിനീഷ്,എ.സി സതി, രാജൻ കോറോത്ത്, എൻ. പോയി മാഷ്,ഇ.ടി.സനീഷ്, കെ. സജീവൻ, കെ.സരിത എന്നിവർ സംസാരിച്ചു.

NDR News
13 Sep 2024 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents