headerlogo
local

മുഖ്യ മന്ത്രി മൗനം വെടിയണം:അഡ്വ: കെ. പ്രവീൺകുമാർ

കോൺഗ്രസ് അരിക്കുളം മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 മുഖ്യ മന്ത്രി മൗനം വെടിയണം:അഡ്വ: കെ. പ്രവീൺകുമാർ
avatar image

NDR News

10 Sep 2024 05:21 PM

അരിക്കുളം: എ.ഡി.ജി.പി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ : കെ. പ്രവീൺകുമാർ .ഭരണ മുന്നണി എം.എൽ.എ തന്നെ ആരോപണം ഉന്നയിച്ചിട്ടും ഭരണത്തലവൻ മൗനത്തിലിരിക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാണ്. കോൺഗ്രസ് അരിക്കുളം മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

      മണ്ഡലം പ്രസിഡണ്ട് ശരി ഊട്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി , ഡി.സി.സി. സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ . അശോകൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ , സംഘാടക സമിതി കൺവീനർ രാമചന്ദ്രൻ നീലാംബരി, മണ്ഡലം ഭാരവാഹികളായ സുമേഷ് സുധർമൻ, പി.കെ.കെ. ബാബു എന്നിവർ സംസാരിച്ചു.

NDR News
10 Sep 2024 05:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents