headerlogo
local

വയോജന ക്ഷേമ കമ്മീഷന് രൂപം നൽകണം: കേരള സീനിയർ സിറ്റിസൺസ് ഫോറം

ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ യോഗത്തിൽ അദ്ധ്യക്ഷനായി

 വയോജന ക്ഷേമ കമ്മീഷന് രൂപം നൽകണം: കേരള സീനിയർ സിറ്റിസൺസ് ഫോറം
avatar image

NDR News

07 Sep 2024 08:07 PM

ഉള്ളിയേരി: സംസ്ഥാനത്ത് വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവ പോലെ വയോജന ക്ഷേമ കമ്മീഷന് സർക്കാർ ഉടൻ രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ എൺപത് ലക്ഷത്തിലധികം വയോജനങ്ങൾ ഉണ്ടെന്നും ഇതിൽ ഏറിയ പങ്കും വനിതകളാണെന്നും, മുതിർന്ന വനിതകളിൽ അറുപത് ശതമാനം പേരും വിധവകളാണെന്നും അവരുടെ ക്ഷേമ ഐശ്വര്യങ്ങൾ നോക്കാനും മെച്ചപ്പെടുത്താനും ഒരു വയോജന കമ്മീഷൻ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

      ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് നളിനി നെല്ലൂർ സ്വാഗതം പറഞ്ഞു. 

     സംസ്ഥാന വൈസ് പ്രസിഡന്റ് ബാലൻ കുറുപ്പ്, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.എം. ശ്രീധരൻ, കെ.പി. വിജയ, ട്രഷറർ പി.കെ. രാമചന്ദ്രൻ നായർ, പൂതേരി ദാമോദരൻ നായർ, പൊന്നാരത്ത് ബാലൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഗിരിജാ ഭായ്, ഒ. കുഞ്ഞിരാമൻ, രാധാകൃഷ്ണൻ കുറുന്തോടി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഈയിടെ അന്തരിച്ച ആർ.പി. രവീന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

NDR News
07 Sep 2024 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents