headerlogo
local

എൻഎച്ച് വികസന സാധനങ്ങൾ തിരിമറിക്കെതിരെയുള്ള സമരം പിൻവലിച്ചു

ആർ.ഡി.ഒ ഷാമിൽ സെബാസ്റ്റ്യൻ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിയതോടെയാണ് സമരം പിൻവലിച്ചത്

 എൻഎച്ച് വികസന സാധനങ്ങൾ തിരിമറിക്കെതിരെയുള്ള സമരം പിൻവലിച്ചു
avatar image

NDR News

07 Sep 2024 01:24 PM

പയ്യോളി: നാഷണൽ ഹൈവേ വികസനത്തിനു വേണ്ടി കൂട്ടി വെച്ച കോൺക്രീറ്റ് മിശ്രിതങ്ങൾ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണത്തിനായി തിരിമറി ചെയ്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും രാഷ്ട്രീയപാർട്ടികളും സാംസ്കാരിക സംഘടനകളും ശക്തമായി സമര രംഗത്ത് ഇറങ്ങിയിരുന്നു. 

     മുൻസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു , സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ,മുസ്ലിം ലീഗ് മുൻസിപ്പൽ സെക്രട്ടറി ബഷീർ മേലടി,ടി.ചന്തു മാസ്റ്റർ എന്നിവരാണ് കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകിയത്. ബന്ധപ്പെട്ട അധികാരികൾ നേരിട്ടെത്തി വ്യക്തമായ ഉറപ്പു നൽകാതെ സമരം പിൻവലിക്കില്ലെന്ന് പറഞ്ഞായിരുന്നു സമരം.

    വൈകുന്നേരം 6:00 മണി ആയതോടെ ആർ.ഡി.ഒ ഷാമിൽ സെബാസ്റ്റ്യൻ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി. വഗാഡ് പ്രതിനിധികളും രംഗത്ത് ഉണ്ടായിരുന്നു. ആദ്യമൊക്കെ കശപിശയുടെ ശൈലിയിൽ ചർച്ച നീങ്ങിയെങ്കിലും ഒടുവിൽ ആർ.ഡി.ഒ യുടെ ശക്തമായ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയായിരുന്നു.

NDR News
07 Sep 2024 01:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents