headerlogo
local

ഭരണാധികാരികൾ ദാർശനികന്മാർ ആകുമ്പോഴാണ് രാഷ്ട്രത്തിന് പുരോഗതി :പി. സുരേന്ദ്രൻ

കൊയിലാണ്ടി ഉപജില്ല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഭരണാധികാരികൾ ദാർശനികന്മാർ ആകുമ്പോഴാണ് രാഷ്ട്രത്തിന് പുരോഗതി :പി. സുരേന്ദ്രൻ
avatar image

NDR News

06 Sep 2024 07:31 AM

   കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ല അധ്യാപക ദിനാഘോഷം ആചരിച്ചു. എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം  നിർവഹിച്ചു. ഭരണാധികാരികൾ ദാർശനികന്മാർ ആകുമ്പോഴാണ് രാഷ്ട്രത്തിന് പുരോഗതിയും ജനങ്ങൾക്ക് ഗുണവുമുണ്ടാകുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

  ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.പൂർവ്വ അധ്യാപകരുടെ സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും നടന്നു.

   പി.കെ രാധാകൃഷ്ണൻ, കെ എം മണി, വത്സൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കെ. എസ് നിഷാന്ത് അധ്യക്ഷതവഹിച്ചു. ബാസിൽ പാലിശ്ശേരി സ്വാഗതവും പറഞ്ഞു. ബിജു കാവിൽ, എം.എസ് ബൈജാറാണി, പ്രജേഷ് ഇ, കെ.വി വന്ദന, ജിഷ്ണു എന്നിവർ നേതൃത്വം നല്കി. സി. സബിന നന്ദി പറഞ്ഞു.

NDR News
06 Sep 2024 07:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents