headerlogo
local

അധ്യാപക ദിനത്തിൽ വി. വി .എം ബഷീർ മാഷിനെ ആദരിച്ച് ബി. കെ നായർ മെമ്മോറിയൽ സ്കൂൾ

കെയുടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഷീദ് പാണ്ടിക്കോട് ഉദ്ഘാടനം ചെയ്തു

 അധ്യാപക ദിനത്തിൽ വി. വി .എം ബഷീർ മാഷിനെ ആദരിച്ച് ബി. കെ നായർ മെമ്മോറിയൽ സ്കൂൾ
avatar image

NDR News

06 Sep 2024 12:33 PM

പേരാമ്പ്ര:കെ.യു.ടി.എ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി. കെ നായർ മെമ്മോറിയൽ സ്കൂൾ മുൻ ഉർദു അധ്യാപകനും, മുൻ കെയുടിഎ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന വി. വി .എം ബഷീർ മാഷിനെ അധ്യാപക ദിനത്തിൽ ആദരിച്ചു.

     കെയുടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഷീദ് പാണ്ടിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് വി കെ സരിതചടങ്ങിൽ ആധ്യക്ഷത വഹിച്ചു. പേരാമ്പ്ര സബ്ജില്ലാ പ്രസിഡന്റ് സുജിത്ത് എൻ പി , രാമചന്ദ്രൻ നീലാംബരി, സിജി കെ , ഷെറീന തുടങ്ങിയവർ സംസാരിച്ചു . വി വി എം ബഷീർ മറുമൊഴി നൽകി.

NDR News
06 Sep 2024 12:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents