headerlogo
local

കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സംസ്കാരിക കൺവെൻഷൻ തിക്കോടിയിൽ നടന്നു

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു

 കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സംസ്കാരിക കൺവെൻഷൻ തിക്കോടിയിൽ നടന്നു
avatar image

NDR News

05 Sep 2024 09:35 PM

തിക്കോടി: കെ.എസ്.എസ്.പി.യു. മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൺവെൻഷൻ നടന്നു. തിക്കോടി സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്കാരിക വേദി കൺവീനർ പി.കെ. ദാമു മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ വി.ഒ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. 

      ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ, ബ്ലോക്ക് രക്ഷാധികാരി ഗോവിന്ദൻ, എം.എ. വിജയൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ. ശശിധരൻ, സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ടി. ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി മെമ്പർ ഉമ്മർ അരീക്കര, യൂണിറ്റ് പ്രസിഡൻ്റ് ബാബു പി.ടി., യൂണിറ്റ് സംസ്കാരിക വേദി കൺവീനർ ചന്ദ്രൻ നമ്പ്യേരി, ബാബു പടിക്കൽ എന്നിവർ സംസാരിച്ചു. 

      ബ്ലോക്ക് സംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതവും, യൂണിറ്റ് സെക്രട്ടറി വി.ടി. ഗോപാലൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന കാവ്യസദസ്സിൽ പത്മനാഭൻ മേപ്പയൂർ, സി.കെ. ബാലകൃഷ്ണൻ കീഴരിയൂർ, വി.ഒ. ഗോപാലൻ, ഇബ്രാഹിം തിക്കോടി, രാരിച്ചൻ കൊഴുക്കല്ലൂർ, നളിനി കണ്ടോത്ത്, വസന്ത പി.എം. എന്നിവർ കവിതകൾ അവതരിപ്പിച്ചു.

NDR News
05 Sep 2024 09:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents