കൂത്താളിയിൽ വയോധികൻ വീട്ടിൽ മരിച്ച നിലയില്‍
പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര :കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (സിറ്റി ശ്രീധരന്‍ 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഒരുമിച്ചു താമസിക്കുന്ന ശ്രീധരനും മകനും തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍ ഉള്ള ബന്ധുവീട്ടില്‍ ആയിരുന്നു. രണ്ട് മണിയോടുകൂടി മകന്‍ ശ്രീലേഷ് വിമലയെ ഫോണ്‍ വിളിച്ച്, നിന്റെ ഭര്‍ത്താവ് സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ട് എന്നും എനിക്ക് നോക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. ഉടന്‍ തന്നെ വിമല ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യാനിയെ വിളിച്ച് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്ത്യായനി വീട്ടില്‍ വന്ന് നോക്കി നാട്ടുകാരോട് വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീധരനെ മരിച്ച നിലയില്‍ കട്ടിലില്‍ കാണുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നു. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ട്. സ്ഥിര മദ്യപാനികളായ ശ്രീധരനും ശ്രീലേഷും തമ്മിൽ നിരന്തരം വഴക്ക് കൂടാറുള്ളതായും അടിപിടിയില്‍ വരെ എത്താറുള്ളതായും നാട്ടുകാര്‍ പറഞ്ഞു.ശ്രീധരന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരളടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. ശ്രീജിലയാണ് ശ്രീധരന്റെ മകള്‍. മരുമകന്‍ ബിജു (കൊയിലാണ്ടി). സഹോദരങ്ങള്‍ രാധ (മുതുവണ്ണാച്ച), ബിന്ദു (കായക്കൊടി), രവീന്ദ്രന്‍ (കൂത്താളി).