headerlogo
local

കാവുന്തറയിലെ സൈനിക കുടുംബത്തിലെ സൈനികന് സ്വീകരണം നൽകി

30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലെത്തിയ വിനോദ് കുമാറിനെയാണ് ആദരിച്ചത്

 കാവുന്തറയിലെ സൈനിക കുടുംബത്തിലെ സൈനികന് സ്വീകരണം നൽകി
avatar image

NDR News

05 Sep 2024 10:40 PM

നടുവണ്ണൂർ: കാവുന്തറ സൈനിക കുടുംബാംഗമായ വിനോദ് കുമാറിന് 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ടയർ ചെയ്ത് എത്തിയ ദിവസം വാകയാട് ഹയർ സെക്കൻ്ററി സ്കൂളിലെ സീനിയർ എൻ.സി.സി. കേഡറ്റുകളുടെയും നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് ബാൻഡ് മേളത്തിന്റെയും അകമ്പടിയോടുകൂടി തുറന്ന ജീപ്പിൽ നൽകിയ സ്വീകരണ റാലിയിൽ നാട്ടുകാരും അണിചേർന്നു. 

       വിനോദ് കുമാറിന്റെ സഹോദരൻ ബിനീഷ് കുമാർ സൈനിക സേവനത്തിനിടെ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരനാണ്. ബിനീഷ് കുമാറിന്റെയും വിനോദിന്റെയും അച്ഛൻ ബാലൻ നായർ റിട്ടയർഡ് പട്ടാള ഉദ്യോഗസ്ഥനാണ്. ഇവരുടെ ഭാര്യ പിതാക്കന്മാരും സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവരാണ്. റാലിക്ക് ശേഷം വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ എ.എൻ.ഒ. സരിത വിനോദ് കുമാറിനെയും ബിനീഷ് കുമാറിനെയും ബാലൻ നായരെയും ആദരിച്ചു. 

       വീട്ടിൽ ഒരുക്കിയ സ്വീകരണ സമ്മേളനം കുടുംബ സുഹൃത്തുക്കൾ ആയ വാർഡ് മെമ്പർ ധന്യ സതീശൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലീൽ എം.കെ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജീവൻ മക്കാട്ട്, രാധാകൃഷ്ണൻ എ., സലാം കൊയമ്പറത്ത്, പത്മനാഭൻ കണാരൻകണ്ടി എന്നിവർ സംസാരിച്ചു. അക്ഷര ഗാർഹിക കൂട്ടായ്മ, വിമുക്തഭട സംഘടനകൾ, സുഹൃത്തുക്കൾ എന്നിവരും ചടങ്ങിൽ വിനോദ് കുമാറിനെ ആദരിച്ചു. വിനോദ് തോട്ടത്തിൽ, രാഘവൻ പി.എം., ബിജീഷ് വി.പി., കെ.ടി. സുഭാഷ് സുധാകരൻ വെളംപൊയിൽ, സിദ്ധാർത്ഥ്, കെ.ടി. സജീവൻ എന്നിവർ നേതൃത്വം നൽകി.

NDR News
05 Sep 2024 10:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents