headerlogo
local

സോളിഡാരിറ്റി യൂത്ത് കഫെ; പേരാമ്പ്രയിൽ സ്വാഗതസംഘം രൂപീകരിച്ചു

ജില്ലാ സെക്രട്ടറി സക്കീർ പുറക്കാട് അദ്ധ്യക്ഷത വഹിച്ചു

 സോളിഡാരിറ്റി യൂത്ത് കഫെ; പേരാമ്പ്രയിൽ സ്വാഗതസംഘം രൂപീകരിച്ചു
avatar image

NDR News

04 Sep 2024 04:12 PM

പേരാമ്പ്ര: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സെപ്റ്റംബർ 15ന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന യൂത്ത് കഫെയുടെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ സെക്രട്ടറി സക്കീർ പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷൻ, ഫാമിലി സെഷൻ, ചിൽഡ്രൻസ് കഫെ, കലാവിരുന്ന് തുടങ്ങി ആകർഷകമായ സെഷനുകളാണ് യൂത്ത് കഫെയിൽ നടക്കുക. 

      ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സംസ്ഥാന സമിതി അംഗം പി. റുക്‌സാന, സലീം മമ്പാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. ഇസ്മാഈൽ വേളം, ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, അമീൻ മുയിപ്പോത്ത്, ഇസ്മാഈൽ നൊച്ചാട് എന്നിവർ വിവിധ സെഷനുകൾ നയിക്കും. യൂത്ത് കഫെയുടെ സമാന്തരമായി നടക്കുന്ന ചിൽഡ്രൻസ് കഫെ ആൻ്റ് കിഡ്സ് കഫെ എന്നിവ എച്ച്.ആർ.ഡി. ട്രെയ്നർമാരായ ഹാദി ഓമശ്ശേരി, ഹുദ ഷമീം എന്നിവർ നയിക്കും. 

      ഭാരവാഹികളായി ഇബ്രാഹിം കെ.കെ., ശരീഫ് പൊടിയാടി, മുസ്തഫ കൊയിലാണ്ടി, ശരീഫ് വി.പി., അബ്ദുറഹ്മാൻ ഫാറൂഖി പുറക്കാട് (രക്ഷാധികാരികൾ), കെ. മുബീർ (ചെയർമാൻ), സഈദ് കീഴരിയൂർ (ജനറൽ കൺവീനർ), പ്രോഗ്രാം മുസ്തഫ സി. (ചെയർമാൻ) ഷക്കീർ പുറക്കാട് (കൺവീനർ), പ്രധിനിധി റഷീദ് വി.കെ. (ചെയർമാൻ), അബ്ദുള്ള പി.എം. (കൺവീനർ), ഭക്ഷണം കെ.കെ. അബ്ദുള്ള (ചെയർമാൻ), ഒ. അബ്ദുൽ ഹമീദ് (കൺവീനർ), വളണ്ടിയർ അബ്ദുൽ ഖാദർ (ചെയർമാൻ) അഷ്‌റഫ്‌ ചെറുവണ്ണൂർ (കൺവീനർ), പബ്ലിസിറ്റി ആൻ്റ് മീഡിയ ഷംസീർ കെ.കെ. (ചെയർമാൻ), ഷാഫി കെ.കെ. (കൺവീനർ), നഗരി, സ്റ്റേജ് ആൻ്റ് സൗണ്ട് ലത്തീഫ് എസ്.കെ. (ചെയർമാൻ), ഷംനാസ് (കൺവീനർ), റിസപ്‌ഷൻ സി. സലീം (ചെയർമാൻ), ശരീഫ് വി.പി. (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

NDR News
04 Sep 2024 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents