headerlogo
local

അസറ്റ് പേരാമ്പ്രയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരളപ്പിറവി ദിനത്തിൽ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന വിദ്യാഭ്യാസ കോൺക്ലേവിൽ അവാർഡുകൾ വിതരണം ചെയ്യും

 അസറ്റ് പേരാമ്പ്രയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
avatar image

NDR News

04 Sep 2024 02:18 PM

  പേരാമ്പ്ര:പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻറ് എംപവർമെൻ്റ് ട്രസ്റ്റ് (ASSET) 2023-24 വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

     പേരാമ്പ്ര നിയോജക മണ്ഡല ത്തിലെ അങ്കണവാടി .പ്രീ പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, കോളജ് തലങ്ങളിലെ മികച്ച അധ്യാപകർക്കും, വിദ്യാഭ്യാസ പ്രവർത്തകർക്കും, മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കു മാണ് പുരസ്കാരങ്ങൾ.

    ഓരോ വിഭാഗത്തിലും പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തിപത്രവും, ഫലകവും പൊന്നാടയും നൽകും.മുൻ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസൺ IAS, ദേശീയ അധ്യാപക അവാർഡ് ജേതാവും കേരളാ സംസ്ഥാന സ്കൗട്ട് കമ്മീഷണറുമായ ബാലചന്ദ്രൻ പാറച്ചോട്ടിൽ, മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി. സലീം, പ്രിയദർശിനി പബ്ലിക്കേഷൻ സെക്രട്ടറി ബിന്നി സാഹിതി അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിംകുട്ടി, അവാർഡ് കമ്മറ്റി കൺവീനർ നസീർ നൊച്ചാട് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.

     കേരളപ്പിറവി ദിനത്തിൽ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന വിദ്യാഭ്യാസ കോൺക്ലേവിൽ അവാർഡുകൾ വിതരണം ചെയ്യും.ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് അസറ്റ് പേരാമ്പ്ര . മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ തനതു പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, അക്കാദമിക നിലവാരമുയർത്താൻ പോസിറ്റീവ് മോണിറ്ററിംഗിന് പ്രചോദനമേകുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവാർഡുകൾ ഏർപ്പെടുത്തിയ തെന്ന് അസറ്റ് ഉപദേശക സമിതി ചെയർമാൻ ഡോ.എം.കെ.മുനീർ, ഭാരവാഹികളായ സി.എച്ച്.ഇബ്രാഹിംകുട്ടി, വി.ബി.രാജേഷ്, ചിത്രാ രാജൻ, നസീർ നൊച്ചാട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

  അസറ്റ് - ഭാവിക പ്രതിഭാ പോഷണ പദ്ധതി, ഉണർവ്വ് - രാക്ഷാകർതൃ ശാക്തീകരണ സംഗമങ്ങൾ, അസറ്റ് സ്കോളർഷിപ്പു സ്കീമുകൾ, സ്കൂൾ ലൈബ്രറികൾക്ക് ഏറ്റവും പുതിയ പുസ്തകങ്ങൾ നൽകൽ എന്നീ പദ്ധതികൾ അസറ്റ് സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു.

   പുരസ്കാര ജേതാക്കൾ മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ - ഡോ.Z.A.അഷ്റഫ് , അസോസിയേറ്റ് പ്രൊഫസർ യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം. ഭിന്നശേഷി മേഖല- ജി.രവി, ഉന്നത വിദ്യാഭ്യാസം- വി മീഷ്.എം.എസ്, ഡിഗ്നിറ്റി കോളജ് പേരാമ്പ്ര. ഹയർ സെക്കണ്ടറി വിഭാഗം - ഡോ.ഇസ്മായിൽ മരി തേരി, എസ്.ജി.എം.ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ കൊളത്തൂർ. പ്രധാനാധ്യാപകൻ കെ.എം.മുഹമ്മദ്, ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ.സെക്കണ്ടറി വിഭാഗം -വി.സി.ഷാജി, കെ.പി.എം.എസ്.എം.എച്ച്.എസ് എസ് അരിക്കുളം..സി.ബി.എസ്.ഇ വിഭാഗം - മിനി ചന്ദ്രൻ.കെ., ഒലീവ് പബ്ലിക് സ്കൂൾ പേരാമ്പ്ര.,പ്രൈമറി വിഭാഗം -എൻ.പി.എ. കബീർ എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര. പ്രീ പ്രൈമറി വിഭാഗം - ബിന്ദു.പി ചെറുവാളൂർ ഗവൺമെൻ്റ് എൽ.പി.സ്കൂൾ.

 ബെസ്റ്റ് പി.ടി.എ.അവാർഡ് പ്രൈമറി - ജി.എം.എൽ.പി.എസ്. ആ വള.സെക്കണ്ടറി വിഭാഗം - ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ.

    പ്രത്യേക ജൂറി പുരസ്കാരങ്ങൾ   വി.എം.അഷ്റഫ് വിദ്യാരംഗം പേരാമ്പ്ര സബ് ജില്ല.സൗമ്യ വി.കെ മരുതേരി എൽ.പി.സ്കൂൾ, ബിന്ദു ജോസഫ് - അമൃത വിദ്യാലയം., രജനി തോമസ്, സെൻ്റ് മീരാസ് പബ്ലിക് സ്കൂൾ, വിലങ്ങിൽ ഹമീദ് - സലഫി ടീച്ചർ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മേപ്പയ്യൂർ, പി.പി.റഷീദ് - സ്കൂൾ ഐ.ടി. കോഡിനേറ്റർ, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവരാണ്.

NDR News
04 Sep 2024 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents