ദളിത് അധ്യാപികയ്ക്ക് ജോലി നിഷേധിച്ചതിനെതിരേ കോൺഗ്രസ് പ്രതിഷേധം
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.രാജീവൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക അധ്യാപിക സുജിത ചാലിലിന് അകാരണമായി ജോലി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഇതേ വരെ വിശദീകരണം ചോദിക്കാനോ, ജോലി തടയാൻ അധ്യാപിക ചെയ്ത തെറ്റെന്തെന്ന് രേഖാമൂലമോ അല്ലാതെയോ അറിയിക്കാൻ പോലും സ്കൂളധികൃതർ തയ്യാറായിട്ടില്ല എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും, മറ്റു താത്കാലിക ജീവനക്കാർ തുടരുകയും, ഏക ദളിത് വനിതയുടെ മാത്രം തൊഴിലവകാശം നിഷേധിക്കുകയും ചെയ്തത് നീചവും നിന്ദ്യവുമായ നടപടിയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.രാജീവൻ വ്യക്തമാക്കി.
സമരവും, നിയമ പോരാട്ടവും ശക്തമാക്കി നീതി നിഷേധത്തിനെതിരേ മുന്നോട്ട് പോവുമെന്ന് അധ്യക്ഷത വഹിച്ച മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ പി ഷാജി അറിയിച്ചു.ബിന്ദു കോറോത്ത്, ഫായിസ് കെ പി, ഷബീർ നെടുങ്കണ്ടി, സജീവൻ മക്കാട്ട്, കെ പി ശശീന്ദ്രൻ,സത്യൻ കെ പി,സദാനന്ദൻ, കെസി കോയ സംസാരിച്ചു.
മനോജ് അഴകത്ത്, കെ എം ബഷീർ, പീതാംബരൻ, കെ നാരായണൻ, വിനോദ് പാലയാട്ട്, ബാലൻ കെ, സജ്ന അക്സർ, ധന്യ സതീശൻ, പത്മകുമാർ, പ്രദീപൻ മാസ്റ്റർ, എം കെ ശ്രീധരൻ, പി അയമു, ഷൈജമുരളി, എൻ വി ശ്രീധരൻ, ദിൽഷ മക്കാട്ട് തുടങ്ങിയവർ നേതൃത്വം നല്കി.