headerlogo
local

മേപ്പയൂരിൽ ഇക്റാം കരിയർ ബോധവത്ക്കരണ പരിപാടി നടത്തി

സാംസ്കാരിക പ്രവർത്തകൻ കോട്ടിലോട്ട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ ഇക്റാം കരിയർ ബോധവത്ക്കരണ പരിപാടി നടത്തി
avatar image

NDR News

01 Sep 2024 06:36 PM

മേപ്പയൂർ: അനാഥകളെ അവരുടെ വീടുകളിൽ നിർത്തി സംരക്ഷിച്ച് പോരുന്ന "ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം" എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി കരിയർ അവയർനസ് പ്രോഗ്രാം നടത്തി. പ്രമുഖ കൺസൽറ്റൻൻ്റ് സൈക്കോളജിസ്റ്റ് ഡോ. അബ്ദുസലാം വിലങ്ങിൽ നേതൃത്വം നൽകി. 

       മേപ്പയൂർ പാലീയേറ്റീവ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സാംസ്കാരിക പ്രവർത്തകൻ കോട്ടിലോട്ട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇക്റാം ചെയർമാൻ കെ ഇമ്പിച്യാലി അദ്ധ്യക്ഷനായി. റാബിയ എടത്തിക്കണ്ടി, എം.കെ. കുഞ്ഞമ്മദ്, എം.വി. മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, മുഹമ്മദ് ചാവട്ട്, കെ.വി. അബ്ദുറഹ്മാൻ, ജമീല, കെ. സിറാജ്, യുസുഫ് തസ്കീന എന്നിവർ സംസാരിച്ചു.

NDR News
01 Sep 2024 06:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents