പൂക്കാട് കലാലയത്തിൽ വെച്ച് നടന്ന ചമയ പരിശീലനം സമാപിച്ചു
പരിശീലനത്തിന് യു.കെ. രാഘവൻ മാസ്റ്റർ നേതൃത്വം നൽകി.
ചേമഞ്ചേരി :പൂക്കാട് കലാലയ ത്തിൽ വെച്ച് ആറ് ദിവസങ്ങളിലായി നടന്ന ചമയ പരിശീലനം സമാപിച്ചു. നൃത്തവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ പരിശീലനത്തിൽ യു.കെ. രാഘവൻ മാസ്റ്റർ നേതൃത്വം നൽകി.
എ.കെ. രമേശ്, നിവിനദാസ് എന്നിവർ ക്ലാസുകൾ എടുത്തു. സമാപന പരിപാടിയിൽ വെച്ച് യു. കെ. രാഘവൻ മാസ്റ്റർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധാകൃഷ്ണൻ. കെ സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു. റിനു രമേശ്, രമ്യ.ടി.പി, അഭിനന്ദദേവ്, നിഷ എന്നിവർ ക്ലാസ് അവലോകനം ചെയ്ത് സംസാരിച്ചു. ശിവദാസ് കുനിക്കണ്ടി നന്ദി പറഞ്ഞു.