headerlogo
local

വായനയുടെ പുതു വസന്തം സൃഷ്ടിച്ച് വിദ്യാരംഗം വായന സദസ്സ് നവ്യാനുഭവമായി 

വായന സദസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സിജിത്ത് ഉദ്ഘാടനം ചെയ്തു.

 വായനയുടെ പുതു വസന്തം സൃഷ്ടിച്ച് വിദ്യാരംഗം വായന സദസ്സ് നവ്യാനുഭവമായി 
avatar image

NDR News

31 Aug 2024 05:21 PM

   വാകയാട് :വായനയുടെ പുതു വസന്തം സൃഷ്ടിച്ച് വിദ്യാരംഗം വായന സദസ്സ് നവ്യാനുഭവമായി. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദി പേരാമ്പ്ര ഉപജില്ല വായന പോഷണ പദ്ധതിയാണ് " വായന സദസ്സ്''.

   ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ,അധ്യാപകർ. എന്നീ ആറ് വിഭാഗങ്ങൾക്ക് വേണ്ടി നിർദേശിച്ച പതിനെട്ട് പുസ്തകങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ് അവതരണവും, അഭിമുഖവും ഉൾപ്പെടുത്തിയാണ് വിലയിരുത്തിയത്. സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും അവതരണം നടത്തിയതിന് ശേഷമാണ് ഉപജില്ല തലത്തിൽ വായന സദസ്സ് നടന്നത്.

   വാകയാട് എ.യു. പി.സ്കൂളിൽ വെച്ച് നടന്ന ഉപജില്ലതല വായന സദസ്സ് കോട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സിജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചറർ ഡി. ദിവ്യ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാരംഗം ജില്ലാ കോഡി നേറ്റർ ബിജുകാവിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗീത.കെ. ഉണ്ണി, വിദ്യാരംഗം കോഡിനേറ്റർ വി.എം. അഷറഫ് ഹെഡ്മാസ്റ്ർ എം. സജിത്ത്, പി.ടി.എ. പ്രസിഡണ്ട് വി.മധു, വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ്, എം.പി.ടി. എ പ്രസിഡണ്ട്, നിഷ കെ.'സ്റ്റാഫ് സെക്രട്ടറി എ.പി. ഷാജി, വിദ്യാരംഗം അസി:കോഡിനേറ്റർ ജി.എസ്.സുജിന, ജി.കെ. അനീഷ് ജിതേഷ് പുലരി എന്നിവർ സംസാരിച്ചു. 

   ഓരോ കൃതിയിലെയും പ്രമേയം, ആശയം, കഥാപാത്രങ്ങൾ,ഭാഷ, പ്രയോഗം , കാലം, ദേശം തുടങ്ങിയ മേഖലകളിലൂടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സംവദിച്ചു. പതിനെട്ട് പുസ്തകങ്ങൾ വ്യത്യസ്ത വീക്ഷണത്തിലൂടെ അവതരിപ്പിച്ചു വായന പോഷണത്തിൻ്റെ നൂതന പദ്ധതിയാണ് വിദ്യാരംഗം ആവിഷ്കരിച്ചത്. രന്യമനിൽ , എൻ.പി.മോളി, എം. ഷമീന,കെ, ഷൈമ എന്നിവർ നേതൃത്വം നൽകി.

NDR News
31 Aug 2024 05:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents