ചെറുവണ്ണൂരിൽ കരുണ പാലിയേറ്റീവ് കെയർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ക്യാമ്പ് ചെറുവണ്ണൂർ നോർത്ത് എം.എൽ.പി. സ്കൂളിൽ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9 മണി മുതൽ
പേരാമ്പ്ര: ചെറുവണ്ണൂർ കക്കറ മുക്കിലെ കരുണ പാലിയേറ്റീവ് കെയർ സെന്ററിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് മേയ്ത്ര ആശുപത്രി, വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്ര, സരോജ് മെഡിക്കൽ പേരാമ്പ്ര എന്നീ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാർഡിയാക്, ജനറൽ മെഡിസിൻ കണ്ണുരോഗങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകളും ക്യാമ്പിൽ നടക്കും.
മേയ്ത്ര ആശുപത്രിയിലെ പ്രഗത്ഭ ഡോക്ടർമാർ നേതൃത്വം നൽകുന്ന കാർഡിയാക്, ജനറൽ മെഡിസിൻ ക്യാമ്പുകൾ, വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെ നേതൃത്വത്തിൽ തിമിര രോഗ നിർണയം, കണ്ണുരോഗ പരിശോധനകൾ എന്നിവയും, സരോജ് മെഡിക്കൽ ലാബ് പേരാമ്പ്രയുടെ നേതൃത്വത്തിൽ വിവിധ ലാബ് പരിശോധനകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പ് ദിവസം കരുണ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ നടക്കും. ഈ കാർഡ് ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത ലാബുകളിൽ 20-30 ശതമാനം വരെ ഇളവ് ലഭിക്കും. ചെറുവണ്ണൂർ നോർത്ത് എം.എൽ.പി. സ്കൂളിൽ 2024 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെയാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
കരുണ ജനറൽ കൺവീനർ ഹമീദ് തറമൽ, ചെയർമാൻ പി.പി. ഗോപാലൻ, ഹമീദ് സി. പ്രസിഡന്റ് കരുണ, മൂസ മാലേരി ട്രഷറർ, അഷ്റഫ് തറമൽ, കോഡിനേറ്റർ കരുണ, പി.പി. മൊയ്‌ദു, മൊയ്‌ദീൻ ടി. (മുഖ്യ രക്ഷാധികാരികൾ) എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.