headerlogo
local

ബാലുശ്ശേരി കൂട്ടായ്മയായ മൈബി ഓണാരവം 2024നു തുടക്കമായി

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയ്‌നാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

 ബാലുശ്ശേരി കൂട്ടായ്മയായ മൈബി  ഓണാരവം 2024നു തുടക്കമായി
avatar image

NDR News

28 Aug 2024 05:53 PM

ബാലുശ്ശേരി:ബാലുശ്ശേരിയിലെ കൂട്ടായ്മയായ മൈബി യുടെ ഓണാരവം 2024നു തുടക്കമായി.ഓഗസ്റ്റ് 26നു തുടങ്ങി ഒക്ടോബര്‍ 26വരെ നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും കൂപ്പണ്‍ വിതരണവും പാര്‍ക്ക് കോര്‍ണറില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സയ്‌നാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ഫൈസല്‍ കമ്പിട്ട വളപ്പില്‍ അദ്ധ്യക്ഷനായി.പി.കെ. മോഹനന്‍ പദ്ധതി വിശദീകരിച്ചു. 

       വാര്‍ഡ് മെമ്പര്‍മാരായ യു.കെ.വിജയന്‍, ഹരീഷ് നന്ദനം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സുരേഷ്ബാബു,വ്യാപാരി സമിതി പ്രസിഡന്റ് രഘുത്തമന്‍ അഷ്റഫ് സാഗര്‍, നസീര്‍ അഹമ്മദ്, മുസ്തഫ എന്നിവർ സംസാരിച്ചു. കാര്‍, 2ബൈക്ക്, 5സ്മാര്‍ട്ട് ഫോണ്‍, 10മിക്‌സി ഉള്‍പ്പെടെ 120ഓളം സമ്മാനങ്ങളാണ് മൈബി ഒരുക്കിയിരിക്കുന്നത്.

NDR News
28 Aug 2024 05:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents