headerlogo
local

കരിയാത്തുംപാറയിലെ വെള്ളച്ചാട്ടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.

കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് ആണ് മരണപ്പെട്ടത്.

 കരിയാത്തുംപാറയിലെ  വെള്ളച്ചാട്ടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
avatar image

NDR News

26 Aug 2024 08:27 AM

 കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻ ചാടി കുഴിയിലെ വെള്ളച്ചാട്ടത്തിൽ പാലാ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ കുടുങ്ങിയാണ് മരിച്ചത്.കട്ടയം തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളായ ആറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, തങ്ങളുടെ കൂടെ പഠിക്കുന്ന. കൂരാച്ചുണ്ടിലെ സുഹൃത്തിൻ്റെ വിട്ടിൽ വന്ന് അവിടെ നിന്ന് കരിയാത്തുംപാറ സന്ദർശിക്കാൻ വന്നപ്പോഴാണ് അപകടത്തിൽപെട്ടത്.

                 കോട്ടയം പാലാ ഏഴാശ്ശേരി,സ്വദേശി പാലത്തിങ്കചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

NDR News
26 Aug 2024 08:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents