കോട്ടൂരിൽ കയർ ഹാന്റി ക്രാഫ്റ്റ് പരിശീലന പരിപാടി സമാപിച്ചു
കയർ ബോർഡ് കണ്ണൂർ റീജിണൽ ഓഫീസർ ഷൈജു ടി.കെ. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു
കോട്ടൂർ: കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി കയർ ബോർഡിന്റെ സഹായത്തോടെ നടത്തിയ കയർ ഹാന്റി ക്രാഫ്റ്റ് പരിശീലന പരിപാടി സമാപിച്ചു. കയർ ബോർഡ് കണ്ണൂർ റീജിണൽ ഓഫീസർ ഷൈജു ടി.കെ. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ സുനി എൻ.വി. ആദ്ധ്യക്ഷത വഹിച്ചു. ഷംസീറ എം., ജിദിഷ എൻ. എന്നിവർ പ്രസംഗിച്ചു.