headerlogo
local

പന്തലായിനി ചരിത്ര ഗവേഷണ സംവാദം ആഗസ്റ്റ് 26ന്

ഡോക്ടർ എം .ആർ രാഘവ വാര്യർ, എൻ .ഹുസൈൻ എന്നീ ചരിത്ര പണ്ഡിതരും ഗവേഷകരും പങ്കെടുക്കും

 പന്തലായിനി ചരിത്ര ഗവേഷണ സംവാദം ആഗസ്റ്റ് 26ന്
avatar image

NDR News

23 Aug 2024 01:07 PM

കൊയിലാണ്ടി: പന്തലായിനി ചരിത്രപെരുമ തേടി ചരിത്ര ഗവേഷണ സമിതി സംവാദം ആഗസ്റ്റ് 26ന് കൊയിലാണ്ടിയിൽ നടക്കും. വ്യാപാര രംഗത്ത് മുൻകാലത്ത് നിറസാന്നിധ്യമായിരുന്നു പന്തലായിനി തുറമുഖം. ഈ ദേശത്തിൻറെ ചരിത്ര ക്രോഡീകരണത്തിനായി ഒരുങ്ങുകയാണ് കൊയിലാണ്ടി ബാഫഖി ട്രസ്റ്റിനു കീഴിലെ പന്തലായിനി ചരിത്ര പഠന ഗവേഷണ സമിതി.

      ആദ്യ പടിയായി ആഗസ്റ്റ് 26ന് 9. 30 മുതൽ ഡോക്ടർ എം .ആർ രാഘവ വാര്യർ, എൻ .ഹുസൈൻ എന്നീ ചരിത്ര പണ്ഡിതരും ഗവേഷകരും പങ്കെടുക്കുന്ന തുറന്ന സംവാദം നടക്കും. കൊയിലാണ്ടി സി .എച്ച് ഓഡിയോറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

     മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കാളിത്തം അനുവദിക്കുകയുള്ളൂ. താല്പര്യമുള്ളവർ താഴെ കാണിച്ച നമ്പറിൽ ബന്ധപ്പെടുക. 9947693760, 9496663485

NDR News
23 Aug 2024 01:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents