headerlogo
local

സിനിമ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഏറ്റു വാങ്ങിയ സുധി കോഴിക്കോടിനെ അനുമോദിച്ചു

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. വി.എം. കുട്ടികൃഷ്ണന്‍ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു

 സിനിമ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഏറ്റു വാങ്ങിയ സുധി കോഴിക്കോടിനെ അനുമോദിച്ചു
avatar image

NDR News

22 Aug 2024 09:03 PM

ബാലുശ്ശേരി: പനങ്ങാട്, സിനിമ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഏറ്റു വാങ്ങിയ സുധി കോഴിക്കോടിനെ അനുമോദിച്ചു.കാതല്‍ ദി കോര്‍ എന്ന സിനിമയിലെ തങ്കന്‍ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയതിലൂടെ സിനിമ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഏറ്റു വാങ്ങിയ സുധി കോഴിക്കോട് എന്ന സുധിയെ പനങ്ങാട് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. വി.എം. കുട്ടികൃഷ്ണന്‍ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ .ഹരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു.  

           ദാമു കറ്റോട്, കെ. ചന്ദ്രന്‍ നായര്‍, ടി. എം. ശശി, വിനു, ഡോ. പ്രദീപ് കുമാര്‍ കറ്റോട്, വാര്‍ഡ് കണ്‍വീനര്‍ ഷൈബു, സനീഷ് പനങ്ങാട്, ശ്രീധരന്‍ നായര്‍, അഭിലാഷ്, ഷെര്‍ളി സംസാരിച്ചു.

 

NDR News
22 Aug 2024 09:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents