headerlogo
local

മുചുകുന്ന് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി

1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് സമർപ്പിച്ചത്

 മുചുകുന്ന് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി
avatar image

NDR News

20 Aug 2024 02:02 PM

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ: കോളേജ് 1991-93 വർഷ പ്രീഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. സംഭാവന കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിലിന് കൈമാറി. 

     ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, സൂപ്രണ്ട് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ്, അംബുജം കൊല്ലം, പ്രഭീഷ് കൊല്ലം, പ്രവീൺ പെരുവട്ടൂർ, സുരേഷ് മുചുകുന്ന് എന്നിവർ സംബന്ധിച്ചു.

NDR News
20 Aug 2024 02:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents