headerlogo
local

ബാലുശേരി പഞ്ചായത്തിലെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം; ജനകീയ മാർച്ച്

ഗാന്ധി പീസ് ഫൌണ്ടേഷന്‍ സെക്രട്ടറി യു. രാമചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

 ബാലുശേരി പഞ്ചായത്തിലെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം; ജനകീയ മാർച്ച്
avatar image

NDR News

18 Aug 2024 12:53 PM

ബാലുശ്ശേരി:ബാലുശേരി പഞ്ചായത്തിലെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം ജനകീയ മാർച്ച്. പഞ്ചായത്തിലെ13, 14 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എരമംഗലം ഉപ്പൂത്തികണ്ടി ഒരക്കുനിമലയില്‍ പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ക്രഷറും കോമത്ത്ചാലില്‍ പ്രവര്‍ത്തിക്കുന്ന കോക്കല്ലൂര്‍ ഗ്രാനൈറ്റ് എന്ന ക്വാറിക്കുമെതിരേയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാന്ധി പീസ് ഫൌണ്ടേഷന്‍ സെക്രട്ടറി യു. രാമചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. 

             നിരവധിപേരാണ് മാര്‍ച്ചില്‍ പങ്കാളികളായത്. കെ.വി നാരായണന്‍ നായര്‍ അധ്യക്ഷനായി. ഉമ മഠത്തില്‍, നിജേഷ് അരവിന്ദ്, എസ്. എസ് അതുല്‍, കെ. പ്രജീഷ്, എം.ഭാസ്‌കരന്‍, കെ. അഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

NDR News
18 Aug 2024 12:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents