കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം:പ്രതിഷേധത്തിൽ സ്തംഭിച്ച് മെഡിക്കൽ കോളജ്
അത്യാഹിത വിഭാഗവും അത്യാവശ്യ സർജറികളും ലേബർ റൂമും മാത്രമായിരുന്നു പ്രവർത്തിച്ചത്
കോഴിക്കോട്: കൊൽക്കത്തയിലെ യുവ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ട്‌ടർമാർ നടത്തിയ സമരത്തിൽ സ്‌തംഭിച്ച് മെഡിക്കൽ കോളജ്.അത്യാഹിത വിഭാഗവും അത്യാവശ്യ സർജറികളും ലേബർ റൂമും മാത്രമായിരുന്നു പ്രവർത്തിച്ചത്.
ഡോക്ടർമാർ സമരത്തിലാണെന്ന വിവരം അറിയാതെ ധാരാളം രോഗികൾ മെഡി.കോളജുകളിലടക്കം സർക്കാർ ആശുപത്രികളിലെത്തി. പുലർച്ച വിദൂര സ്ഥലങ്ങളിൽ നിന്നടക്കം എത്തിയവരാണ് ചികിത്സ കിട്ടാതെ മടങ്ങിയത്.
മെഡി. കോളജുകളിൽ രാവിലെ ഒ.പി കൗണ്ടർ പ്രവർത്തിച്ചത് കാരണം ഡോക്‌ടർമാർ ചികിത്സക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു രോഗികൾ.
ഡോക്ടർമാരില്ലാത്തത് രോഗികൾ ചെറിയ തോതിൽ ബഹളം വെക്കാൻ കാരണ മായി. ചില ഒ.പികളിൽ രാവിലെ കുറച്ചു സമയം ഡോക്‌ടർമാർ രോഗികളെ പരി ശോധിച്ചു. പിന്നീട് അതും നിലച്ചു. അതോടെ ചിലർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.
ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങുകയായിരുന്നു. മാതൃ ശിശു സംരക്ഷകേന്ദ്രത്തിൽ ഒ.പി ടിക്കറ്റ് എടുത്തവർക്ക് അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭിച്ചു. എന്നാൽ, ബീച്ച് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയിരുന്നില്ല.