വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും വയനസദസ്സും
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ :നടുവണ്ണൂർ പഞ്ചായത്ത് വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും വയനസദസ്സും കരുവണ്ണൂർ ജി. യു . പി. സ്കൂളിൽ നടന്നു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡന്റ് നിഷ പുതിയോട്ടും കണ്ടി അധ്യക്ഷത വഹിച്ചു.എഴുത്തുകാരനായ പ്രസാദ് കൈതക്കൽ ആയിരുന്നു മുഖ്യ അതിഥി. എച്ച് എം വിജയകുമാരി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ., പേരാമ്പ്ര എ ഇ ഒ പ്രമോദ്, പി ഇ സി കൺവീനർ അനിത കുമാരി, പിടിഎ പ്രസിഡന്റ് എ കെ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. LP,UP വിഭാഗം കൂട്ടികൾക്കും. രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടിയുള്ള വായന സദസ്സ് സംഘടിപ്പിച്ചു. സമ്മാനദാനം പേരാമ്പ്ര സബ് ജില്ല കോ ഓർഡിനേറ്റർ അഷ്‌റഫ്മാസ്റ്റർ നിർവഹിച്ചു. ചടങ്ങിന് ഷൈമ നന്ദി പറഞ്ഞു.