സ്വാതന്ത്ര്യദിനം വർണശബളമായി ആഘോഷിച്ച് ഉള്ളിയേരിയിലെ വ്യാപാരികൾ
യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു പതാക ഉയർത്തി
ഉള്ളിയേരി: വ്യാപാരികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വർണശബളമായി ആഘോഷിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉള്ളിയേരി ബസ് സ്റ്റാൻഡിലാണ് ആഘോഷപരിപാടികൾ നടന്നത്. യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു പതാക ഉയർത്തി.
ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. ഖാദർ മാതപ്പള്ളി സ്വാഗതവും, കെ.പി. ദിനേശൻ നന്ദിയും പറഞ്ഞു. വി.എസ്. സുമേഷ്, രാജേഷ് ശിവ, നിഷ ഗോപാലൻ എന്നിവർ നേതൃത്വം നൽകി.