'പാഠം പാചകം' നിറം ചേർത്ത ഭക്ഷണങ്ങൾക്ക് അകലം ; ബോധവൽക്കരണവുമായി പാലോറ എച്ച് എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ്
സ്വാതന്ത്രദിന ആഘോഷം നടക്കുന്ന വേളയിൽ 'നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം ' എന്ന പേരിലാണ് വേറിട്ട ഈ പഠന പ്രവർത്തനത്തിന്റെ ആരംഭം.

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആധുനിക സമൂഹം നേരിടുന്ന മഹാപ്രതിസന്ധിയായ നിറമുള്ള ഭക്ഷണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പഠന പ്രവർത്തനമായ പാഠം പാചകം ആരംഭിച്ചു. നിറമുള്ള ഭക്ഷണങ്ങളും പലഹാരവും തിരിച്ചറിയുകയും അവയുടെ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുട്ടികളെ ബോധവൽക്കരിക്കുക വഴി ഓരോ കുടുംബത്തേയും, വരും തലമുറയെയും മഹാവിപത്തിൽ നിന്ന് അകറ്റിനിർത്തുക എന്ന ഉദ്ദേശലക്ഷത്തോടുകൂടിയാണ് ഈ പദ്ധതി വിദ്യാലയം നടപ്പിലാക്കുന്നത്.
നിറം ചേർത്ത് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം എന്ന പേരിൽ, സ്വാതന്ത്രദിന ആഘോഷം നടക്കുന്ന വേളയിലാണ് വേറിട്ട ഈ പഠന പ്രവർത്തനത്തിന്റെ ആരംഭം. ആദ്യദിനത്തിൽ വിദ്യാർത്ഥികൾ അരിയുണ്ടയാണ് പലഹാര നിർമ്മാണ പരിശീലനത്തിന് തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ അരി വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് അതുകൊണ്ട് അരി ഉണ്ട ഉണ്ടാക്കുന്നത് നിലവിൽ ഈ പലഹാരം നിർമ്മിക്കാൻ അറിയാത്ത വിദ്യാർത്ഥികൾക്ക് അത് കണ്ടുപഠിക്കാനും, പരിശീലിക്കാനും ഇതുവഴി സാധ്യമാകുന്നു. പ്രവർത്തനത്തിന്റെ പുതിയ സാധ്യതകളായ അനുഭവങ്ങളുടെയുള്ള പഠനം അതോടൊപ്പം സ്കൗട്ടിംഗ് മുന്നോട്ടുവെക്കുന്ന ലേണിങ് ബൈ ഡൂയിങ് എന്ന ആശയവും ഇതുവഴി നടപ്പിലാക്കാൻ വിദ്യാലയത്തിന് സാധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പാരമ്പര്യമായി വീടുകളിൽ ഉപയോഗിച്ചിരുന്ന പലഹാരങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവ പാചകം ചെയ്യുന്ന വിധം കുട്ടികൾക്ക് പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പാഠം പാചകം എന്ന പദ്ധതിയുടെ രീതി. ആദ്യദിനത്തിലെ അരിയുണ്ട നിർമ്മാണത്തിൽ മിനാ ഫാത്തിമ. സി അഫ്ര എം, വേദാത്മിക പി ആദിത്യൻ പി.ആർ. സംവേദ മോഹൻസ്കൗട്ട് അധ്യാപകരായ പി സതീഷ് കുമാർ, പി മോഹിന്ദ് , രതീദേവി കെഎം, റീന വിസി എന്നിവർ നേതൃത്വം നൽകി.