headerlogo
local

വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം

തുക വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്‍റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

 വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം
avatar image

NDR News

12 Aug 2024 11:05 AM

കൽപ്പറ്റ :വയനാട് ദുരിതാശ്വാസത്തിന്‍റെ പേരിലെ പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. കെഎസ്‍‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് തുക വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്‍റ്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. 

     യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

     ചേളന്നൂരില്‍ അവശ്യ വസ്തുക്കളുടെ സമഹാരണത്തിനായി നടത്തിയ പേപ്പര്‍ ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന ഇരുവരും നേരത്തെ പിരിച്ച തുക വകമാറ്റി ചെലവഴിച്ചതായും പരാതിയിലുണ്ട്.

NDR News
12 Aug 2024 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents