കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി 'സ്വദേശ് 'മെഗാ ക്വിസ് മത്സരം നടത്തി
അധ്യാപകനും,ഗ്രാമപഞ്ചായത്ത് അംഗവുമായ യു.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി:കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തല മത്സരം ശ്രദ്ധേയമായി.ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍.പി, യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിക്കായാണ് മത്സരം സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളില്‍ സ്വാതന്ത്ര്യ സമര ചരിത്രം , സമര നായകര്‍ , ഭരണഘടന എന്നിവയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ക്വിസ് മത്സരം നടത്തിയത്. ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് അധ്യാപകനും,ഗ്രാമപഞ്ചായത്ത് അംഗവുമായ യു.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുജേഷ്.കെ.എം, ഒ.കെ.ഷെറീഫ്, ഗണേഷ് പി.വി , റഫീഖ്.ടി.കെ , മുഹമ്മദ് സാദിഖ്, സി. വിജയകൃഷ്ണന്‍, അജിത്ത്, ബിജി.പി , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമന്റോയും വിതരണം ചെയ്തു.