headerlogo
local

കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മദ്യം എക്സൈസ് സംഘം പിടികൂടി

ഒളവണ്ണ വില്ലേജിലെ പൊക്കുന്ന് കോന്തനാരി വീട്ടിൽ ശിവദാസൻ മകൻ സോന വിമൽ (43) എന്നയാളാണ് കസ്റ്റഡിയിലായത്.

 കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മദ്യം എക്സൈസ് സംഘം പിടികൂടി
avatar image

NDR News

10 Aug 2024 08:51 AM

  കൊയിലാണ്ടി: മൂടാടി ഹൈവേ യിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ.

   കോഴിക്കോട് ഒളവണ്ണ വില്ലേജിലെ പൊക്കുന്ന് കോന്തനാരി വീട്ടിൽ ശിവദാസൻ മകൻ സോന വിമൽ (43) എന്നയാളാണ് കസ്റ്റഡിയിലാ യത്.കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദിപീഷ്.എ.പിയും പാർട്ടിയും മൂടാടി വീമംഗലം ഹൈവെ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.

   AEI (ഗ്രേഡ്) കരുണൻ, AEI (ഗ്രേഡ്) പ്രവീൻ ഐസക്, PO (ഗ്രേഡ്) ഷൈജു P.P, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച KL-62-C. 6385 നമ്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NDR News
10 Aug 2024 08:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents