headerlogo
local

ക്വിറ്റ് ഇന്ത്യ സ്മൃതി ജ്യോതി തെളിയിച്ചു

സേവാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്യാരി ജാൻ ഉദ്ഘാടനം നിർവഹിച്ചു.

 ക്വിറ്റ് ഇന്ത്യ സ്മൃതി ജ്യോതി തെളിയിച്ചു
avatar image

NDR News

10 Aug 2024 07:27 AM

 കോഴിക്കോട് : ജില്ലാ കോൺഗ്രസ് സേവാദൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ ക്വിറ്റിന്ത്യാ സ്മൃതി ജ്യോതി തെളിയിച്ചു.

   സേവാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്യാരി ജാൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിറ്റിന്ത്യാ സമര സ്മരണകൾ ദേശീയവാദികൾക്ക് എക്കാലവും പ്രചോദനവും, ആവേശവുമാണെന്ന് ഉദ്ഘാടക പ്രസ്താവിച്ചു. സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ശ്യാം ചലാന അധ്യക്ഷത വഹിച്ചു.

    സംസ്ഥാന വൈസ് പ്രസിഡന്റ്  ഉദയകുമാർ, സെക്രട്ടറിമാരായ കണാരൻ തിക്കോടി, വസന്തകുമാരി, അഷറഫ് പുത്തലത്ത്, സായൂജ്, സന്തോഷ്, ഹരീഷ് ചെറുകാവിൽ, ബിനീഷ് പ്രസാദ്, മുരളി ചെറുകയിൽ, കല്യാണി വേലായുധൻ, നുസ്റത്ത് തുടങ്ങിയവർ സംസാരിച്ച. ഡോ. അഷ്റഫ് കയ്യലശ്ശേരി സ്വാഗതവും സി. സെയ്തൂട്ടി ഹാജി നന്ദിയും രേഖപ്പെടുത്തി.

NDR News
10 Aug 2024 07:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents