headerlogo
local

സാഹിത്യകാരനും, പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു നെടിയനാട് അരവിന്ദന്‍ മാസ്റ്ററുടെ ചരമവാര്‍ഷികം അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും

പരിപാടി കെ.പി. സി. സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.

 സാഹിത്യകാരനും, പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു നെടിയനാട് അരവിന്ദന്‍ മാസ്റ്ററുടെ ചരമവാര്‍ഷികം അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും
avatar image

NDR News

02 Aug 2024 01:18 PM

ബാലുശ്ശേരി:സാഹിത്യകാരനും, പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു നെടിയനാട് അരവിന്ദന്‍ മാസ്റ്ററുടെ ചരമവാര്‍ഷികം അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും.പത്താമത് ചരമവാര്‍ഷികമാണ് ആഗസ്റ്റ് 3 ശനിയാഴ്ച വൈകുന്നേരം 4.30 ന് അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതെന്ന് അനുസ്മരണ ഭാരവാഹികള്‍ അറിയിച്ചു. പരിപാടി കെ.പി. സി. സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.

          ഇന്ത്യ വീണ്ടെടുക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. അനുസ്മരണ പ്രഭാഷണം, പൊതുപ്രവര്‍ത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്ന സി.കെ മൊയ്തീന്‍ കോയ മാസ്റ്ററെ ആദരിക്കല്‍ എന്നിവയും ഉണ്ടായിരിക്കും. 

 

NDR News
02 Aug 2024 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents