സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ "വേടരേ,നീയൊരു രക്തസാക്ഷി" കവിതാ സമാഹാരം പ്രകാശനം ചെയ്തു
പ്രശസ്ത കഥാകൃത്ത് പി കെ പാറക്കടവ് ആണ് പ്രകാശനം നിർവഹിച്ചത്.
വടകര:സുജേന്ദ്ര ഘോഷ് പള്ളിക്കരയുടെ "വേടരേ, നീയൊരു രക്തസാക്ഷി" എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. കീഴൽ മുക്ക് ദേവി വിലാസം യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് പി കെ പാറക്കടവ് ആണ് പ്രകാശനം നിർവഹിച്ചത്.
സോഷ്യൽ മീഡിയ സാമൂഹ്യരംഗം കീഴടക്കുന്ന ഇക്കാലത്ത് പുസ്തക പ്രകാശനം ഒരു പ്രതിരോധ നടപടി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. കവി ആർ ബാലറാം പുസ്തകം ഏറ്റുവാങ്ങി. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി.
സാഹിത്യ പബ്ലിക്കേഷൻസ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രേഷ്മ പി പുത്തൂർ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത് കുമാറിന് കോപ്പി നൽകിക്കൊണ്ട് ആദ്യ വില്പന നടത്തി. പി പി പ്രഭാകരൻ ,എൻ. കെ ബാലകൃഷ്ണൻ ,സി. പി ബിജു പ്രസാദ്, അരിക്കോത്ത് രാജൻ, ഓ .പി ചന്ദ്രൻ, അശോകൻ, എം.രാജേഷ്,രഞ്ജിത്ത് പണിക്കർ, സന്തോഷ് കുറിയത്താഴ എന്നിവർ സംസാരിച്ചു. സുജേന്ദ്ര ഘോഷ് പള്ളിക്കര നന്ദി പ്രകാശനം നടത്തി. തിങ്ങിനിറഞ്ഞ സദസ്സ് പ്രകാശന ചടങ്ങിനെ ശ്രദ്ധേയമാക്കുന്ന ഒന്നായിരുന്നു.