headerlogo
local

ദുരന്ത മേഖലയിലേക്ക് ആർ വൈ എഫിന്റെ കൈത്താങ്ങ്

ഫൈസൽ മുക്കത്തിന് ആർ വൈ എഫ്  കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ. കെ ഉണ്ണികൃഷ്ണൻ അവശ്യവസ്തുക്കൾ കൈമാറി.

 ദുരന്ത മേഖലയിലേക്ക് ആർ വൈ എഫിന്റെ കൈത്താങ്ങ്
avatar image

NDR News

31 Jul 2024 04:39 PM

   അരിക്കുളം : ദുരന്തബാധിത മേഖലയായ വയനാടിന് കൈത്താങ്ങായി ആർ വൈ എഫ്.വയനാട്ടിലെ ദുരിത ബാധിതർ ക്കായി ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തു ക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സുപ്രണ്ട് ഫൈസൽ മുക്കത്തിന് ആർ വൈ എഫ്  കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ. കെ ഉണ്ണികൃഷ്ണൻ കൈമാറി.

   ജില്ല ജോ:സെകട്ടറി അക്ഷയ് പൂക്കാട്, യു ടി യു സി സംസ്ഥാന സമിതിയംഗം സി കെ ഗിരീശൻ, ആർ വൈ എഫ് മണ്ഡലം സെക്രട്ടറി റാഷിദ് കൊല്ലം, യു ടി യു സി  കൊയിലാണ്ടി മണ്ഡലം ജോ. സെക്രട്ടറി ശശിന്ദ്രൻ കെ.എം തുടങ്ങിയവർ സന്നിഹിതരായി രുന്നു.

NDR News
31 Jul 2024 04:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents