headerlogo
local

ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന തരത്തിൽ മെഡിസെപ് മാറ്റണം:കെ.എസ്.എസ്.പി.യു

കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

 ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന തരത്തിൽ മെഡിസെപ് മാറ്റണം:കെ.എസ്.എസ്.പി.യു
avatar image

NDR News

31 Jul 2024 04:19 PM

  തിക്കോടി:ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . സാരഥി തൃക്കോട്ടൂർ വായനശാലാ ഹാളിൽ നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

   പി.ടി.ബാബു അധ്യക്ഷത വഹിച്ചു. ജ്യോതിശ്രീ അനുശോചന പ്രമേയം അവതരിപ്പിച്ചു .തുടർന്ന് ജില്ലാ കമ്മിറ്റി അംഗം വി.പി.നാണു  സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ രോഗാവസ്ഥ യിലുള്ള നിരാലംബർക്ക് കൈത്താങ്ങ് വിതരണം ചെയ്തു .

   ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ. ശശിധരൻ,സീനിയർ മെമ്പർമാരായ ജാനകി ,മുഹമ്മദ് പള്ളിത്താഴ, കുളമുള്ള കണ്ടി നാരായണൻ എന്നിവരെ ആദരിച്ചു. ഇബ്രാഹിം തിക്കോടി നവാഗത മെമ്പർമാർക്ക് മെമ്പർഷിപ്പ് നൽകി .ചന്ദ്രൻ നമ്പ്യേരി, അബൂബക്കർ കെ. എം,ബാബു പടിക്കൽ,പി പത്മിനി എന്നിവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ മരുത്യാട്ട് പ്രമേയം അവതരിപ്പിച്ചു. വി.ടി ഗോപാലൻ സ്വാഗതവും,പുല്പാണ്ടി മോഹനൻ നന്ദിയും രേഖപ്പെടുത്തി.

NDR News
31 Jul 2024 04:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents