headerlogo
local

കനത്ത മഴയിൽ പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്

കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം

 കനത്ത മഴയിൽ പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്
avatar image

NDR News

30 Jul 2024 02:53 PM

പേരാമ്പ്ര: ഇന്നലെ വൈകീട്ട് മുതൽ തുടരുന്ന കനത്ത മഴയിൽ പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ മിക്കതും വെള്ളത്തിലായി. ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. 

      ഇതോടെ പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് അടച്ചു. വാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് വെള്ളം ശക്തിയായി ഇരച്ചെത്തുന്നതിനെ തുടർന്നാണ് റോഡ് അടച്ചത്. വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്.

NDR News
30 Jul 2024 02:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents