headerlogo
local

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ 

മേപ്പയ്യൂർ യൂനിറ്റ് കൺവൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉൽഘാടനം ചെയ്തു.

 പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ 
avatar image

NDR News

26 Jul 2024 08:14 PM

   മേപ്പയ്യൂർ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക എന്നിവ നല്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.

  സംഘടനയുടെ മേപ്പയ്യൂർ യൂനിറ്റ് കൺവൻഷൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് എ. കെ ജനാർദ്ദനൻ അധ്യക്ഷനായി.

  ജന്മശതാബ്ദി ആഘോഷിച്ച കുടുംബ പെൻഷണർ കാവുള്ളാംവീട്ടിൽ കല്ലാണി അമ്മയെ ആദരിച്ചു. കൈതാങ്ങ് പദ്ധതി പ്രകാരമുള്ള സഹായ ധനവിതരണം, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, 75 വയസ്സു തികഞ്ഞവരെ ആദരിക്കൽ എന്നീ പരിപാടികളും നടന്നു. ഗ്രന്ഥരചയിതാവ് വി.കെ ബാബു, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.

    സംസ്ഥാന കൗൺസിലർ എ. കേളപ്പൻ നായർ, ബ്ലോക്ക് പ്രസിഡണ്ട് ശശിധരൻ നായർ, ബ്ലോക്ക് സിക്രട്ടറി എ.എം കുഞ്ഞിരാമൻ, കെ.വി.രാജൻ, നളിനി കണ്ടോത്ത്, വി.കെ ബാബു, പി.ചെക്കിണി, കെ.പി.ഗംഗാധരൻ, എം മുഹമ്മദ് അഷറഫ്, അനിൽകുമാർ, എ.പി. ബാബു, ഇ.എം ശങ്കരൻ, കെ.എം പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. യൂനിറ്റ് സിക്രട്ടറി കെ.സത്യൻ സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു.

NDR News
26 Jul 2024 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents