headerlogo
local

ചെറുവണ്ണൂർ പഞ്ചായത്തിൽ ഭരണ സ്തംഭനത്തിൻ്റെ പേരിൽ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരം; യൂത്ത് കോൺഗ്രസ്

പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ് ഉദ്ഘാടനം ചെയ്തു

 ചെറുവണ്ണൂർ പഞ്ചായത്തിൽ ഭരണ സ്തംഭനത്തിൻ്റെ പേരിൽ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരം; യൂത്ത് കോൺഗ്രസ്
avatar image

NDR News

25 Jul 2024 10:20 PM

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനം എന്ന പേരിൽ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരമെന്ന് യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി. ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിൽ എൽ.ഡി.എഫ്. ജനപ്രതിനിധികളാണ് ഉള്ളതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. 

     സംസ്ഥാന ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് എ.ഇ., കൃഷി ഓഫീസർ തുടങ്ങിയ സുപ്രധാന പോസ്റ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഭരണത്തെ തുരങ്കം വെക്കാനുള്ള ഇടതുപക്ഷ ശ്രമം ജനങ്ങൾ തള്ളിക്കളയണമെന്നും ധാർമികതയുണ്ടെങ്കിൽ ഇടതുപക്ഷ അംഗങ്ങൾ തങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റി പദവി രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

      പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് ചെയർമാൻ കെ.പി. നജീബ് അദ്ധ്യക്ഷത വഹിച്ചു. കിഷോർ കാന്ത് മുയിപ്പോത്ത്, ഫൈസൽ പാലിശ്ശേരി, മനുലാൽ ഇ.സി., ബാസിൽ പി., അസ്‌ലം പൂവനക്കണ്ടി, സജീർ എന്നിവർ സംസാരിച്ചു.

NDR News
25 Jul 2024 10:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents