headerlogo
local

ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ കെ.കെ. മാധവൻ അനുസ്മരണം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ യോഗം ഉദ്ഘാടനം ചെയ്തു

 ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ കെ.കെ. മാധവൻ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

25 Jul 2024 09:12 PM

നടുവണ്ണൂർ: അന്തരിച്ച ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്‌പോൺസറിംഗ് കമ്മിറ്റി അംഗവുമായ കെ.കെ. മാധവൻ്റെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിലും പി.ടി.എയും അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സഫലീകരിക്കുന്നത് മുഖ്യ പങ്കുവഹിച്ച ജനനേതാവായിരുന്നു കെ.കെ. മാധവൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.

      പി.ടി.എ. പ്രസിഡൻ്റ് അഷ്റഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ, എസ്.എം.സി. ചെയർമാൻ ഷിബീഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ. ഷീജ, അദ്ധ്യാപകരായ സുജിഷ്, നൗഷാദ് വി . കെ. ,സാജിദ് വി.സി., അനീഷ്, ഷീല മുസ്തഫ പാലോളി എന്നിവർ സംസാരിച്ചു.

NDR News
25 Jul 2024 09:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents