headerlogo
local

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബാലസുരക്ഷാ സമിതി അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ശില്പശാല ഉദ്ഘാടനം ചെയ്തു.

 പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബാലസുരക്ഷാ സമിതി അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
avatar image

NDR News

24 Jul 2024 08:53 PM

   പേരാമ്പ്ര : ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ഹാളിൽ വച്ച് അധ്യാപകർക്കായി ശിശു സംരക്ഷണ സമിതിയുടെ ഏകദിന ശില്പശാല നടന്നു.

   പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ശില്പശാല ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പഞ്ചായത്തിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുക്കുക യുണ്ടായി.

 വിദ്യാഭ്യാസ മേഖലയിൽ പുതിയ ഒരു രീതി കൊണ്ടുവരുവാനും, തനതായ ഒരു മൂല്യബോധം കുട്ടികളിൽ ഉണ്ടാക്കുവാനും അധ്യാപകർക്ക് കഴിയണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ച പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് പറയുകയുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം റീന അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്കാട്രിസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ടോം വർഗീസ് 'കുട്ടികളുടെ മാനസികാരോഗ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കുകയുണ്ടായി.

NDR News
24 Jul 2024 08:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents