headerlogo
local

വെള്ളിയൂരിൽ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി അനുസ്മരണ പ്രഭാഷണം നടത്തി

 വെള്ളിയൂരിൽ ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

23 Jul 2024 07:04 PM

നൊച്ചാട്: പ്രമുഖ സ്വാതന്ത്രസമര സേനാനിയും ജീവകാരുണ്യ പ്രവർത്തകയുമായ ക്യാപ്റ്റൻ ലക്ഷ്മിയുടെ പന്ത്രണ്ടാം ചരമ വാർഷിക ദിനത്തിൽ വെള്ളിയൂർ ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ ആൻ്റ് എജുക്കേഷൻ ട്രസ്റ്റ് അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

      ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിന്റെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ ടി. സുരേഷ് സംസാരിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് റിൻഡ കെ.എൽ. സ്വാഗതവും വി. പത്മിനി നന്ദിയും ആശംസിച്ചു.

NDR News
23 Jul 2024 07:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents