headerlogo
local

തിരുവോട് എലകൻ വായനശാല ഇ. നാരായണൻ മാസ്റ്റർ, ഇ. പത്മനാഭൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി

 തിരുവോട് എലകൻ വായനശാല ഇ. നാരായണൻ മാസ്റ്റർ, ഇ. പത്മനാഭൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

17 Jul 2024 04:42 PM

വാകയാട്: തിരുവോട് എലകൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇ. നാരായണൻ മാസ്റ്റർ - ഇ. പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടന്നു. വിദ്യാഭ്യാസ സാമൂഹ്യ മണ്ഡലങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ച ഇരുവരുടെയും ചരമ ദിനം പ്രമാണിച്ചാണ് വായനശാല പരിസരത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. 

      ചടങ്ങിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ് മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകനായും വിദ്യാഭ്യാസ പ്രവർത്തകരായും നാരായണൻ മാഷും പത്മനാഭൻ മാഷും ചെയ്ത സേവനങ്ങളിലൂടെ അവർ നാടിൻ്റെ പൊതു സ്വത്തായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ ഹൈസ്കൂളിന്റെ പ്രാരംഭ ദിശയിൽ സ്കൂളിൻ്റെ നിർമ്മാണ പ്രക്രിയയിൽ മുൻപിൽ നിന്ന് പ്രവർത്തിച്ച പത്മനാഭൻ മാസ്റ്റർ എല്ലാ അർത്ഥത്തിലും സ്കൂളിന്റെ ശില്പിയാണ്. 

     കവി ചന്ദ്രൻ പെരേച്ചി, കോട്ടൂർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പി. മീനാക്ഷി അമ്മ, ലാൽ ലാൽസ്, ലൈബ്രേറിയൻ അമ്പിളി പ്രശാന്ത് എന്നിവർ സംസാരിച്ചു.

NDR News
17 Jul 2024 04:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents