headerlogo
local

കേരള പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം; കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു

 കേരള പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം; കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
avatar image

NDR News

15 Jul 2024 08:06 PM

മേപ്പയൂർ: കാലാനുസൃതമായി ഉണ്ടാകേണ്ട അംഗസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകാത്തതും അതുവഴി പോലീസിന് കടുത്ത ചുമതലാഭാരം വരുന്നതുമാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണമെന്നും ആവശ്യമായ അംഗസംഖ്യ അനുവദിക്കണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

      ഇരിങ്ങത്ത് ഗ്രീന്‍ ഓക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.ആര്‍. ബിജു അദ്ധ്യക്ഷനായി. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി പി. മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി. ഗഫൂര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

     നാദാപുരം ഡി.വൈ.എസ്.പി. എ.പി. ചന്ദ്രന്‍, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.സി. സുഭാഷ് ബാബു, കെ.പി.ഒ.എ. സംസ്ഥാന ജന. സെക്രട്ടറി സി.ആര്‍. ബിജു, ജോ. സെക്രട്ടറി മഹേഷ് പി.പി., വൈസ് പ്രസിഡൻ്റ് വി. ഷാജി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഭിജിത്ത് ജി.പി., ജില്ലാ സെക്രട്ടറി പി. സുകിലേഷ് എന്നിവര്‍ സംസാരിച്ചു.

NDR News
15 Jul 2024 08:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents