headerlogo
local

ഉള്ളിയേരി ടൗണിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു; പരാതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

പ്രശ്നത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി

 ഉള്ളിയേരി ടൗണിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു; പരാതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
avatar image

NDR News

05 Jul 2024 09:46 PM

ഉള്ളിയേരി: ഉള്ളിയേരി ടൗണിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി. 

     രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ടൗൺ ഇരുട്ടിലാണ്. സാമൂഹ്യദ്രോഹികൾക്കും, മോഷ്ടാകൾക്കും ഇത് സൗകര്യമാവുന്നു. ഡ്രെയ്നേജ് വർക്ക്‌ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ബസ്സ് സ്റ്റാൻഡിലേക്കുള്ള വഴി അടച്ചതും, നിർമ്മാണ സാധനങ്ങൾ കൂട്ടിയിട്ടതിനുമൊപ്പം, രാത്രി ടൗണിൽ വെളിച്ചമില്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. 

     പ്രശ്നത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ഭാരവാഹികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ.എം. ബാബു, ടി.പി. മജീദ്, രാജേഷ് ശിവ എന്നിവർ പങ്കെടുത്തു.

NDR News
05 Jul 2024 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents