headerlogo
local

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം; മിനി മാരത്തോൺ സംഘടിപ്പിച്ചു

ഒളിമ്പ്യൻ ജിൻസൺ ജോൺസൺ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

 കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം; മിനി മാരത്തോൺ സംഘടിപ്പിച്ചു
avatar image

NDR News

03 Jul 2024 08:13 PM

മേപ്പയൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായി മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. കാലത്ത് 6.30ന് മേപ്പയൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി അൻപതോളം പോലീസുദ്യോഗസ്ഥർ പങ്കെടുത്ത മത്സരം 5 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.

      മാരത്തോൺ മത്സരത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷഫീർ ഒന്നാം സ്ഥാനവും ഡിസ്ട്രിക് ഹെഡ്ക്വാർട്ടറിലെ സിവിൽ പോലീസ് ഓഫീസർ ബേബി രണ്ടാം സ്ഥാനവും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സിവിൽ പോലീസ് ഓഫീസർ ശ്രീലേഷ് മൂന്നാം സ്ഥാനവും നേടി. പരിപാടിക്ക് ആവേശം നൽകി കൊണ്ട് ഡി.എച്ച്.ക്യൂവിലെ വനിത എ.എസ്.ഐ. ജമീലയും പങ്കെടുത്തു.

     ജില്ലാ സെക്രട്ടറി മുഹമ്മദ് പി. അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് സ്വാഗതവും കൺവീനർ റസാക്ക് നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ ഗഫൂർ സി., സംസ്ഥാന നിർവ്വാഹക സമിതി അംഗം സുജിത്ത് സി.കെ., വൈസ് പ്രസിഡന്റ് സുനിൽകുമാർ, കെ.പി.എ. ജില്ലാ പ്രസിഡൻ്റ് ഷനോജ് എം. എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

NDR News
03 Jul 2024 08:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents