കാപ്പാട് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹസദ്യയും, സ്നേഹ സമ്മാനങ്ങളും
ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ഡബ്ല്യൂ.ആർ.ഒ. പ്രസിഡൻ്റ് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവർ കനിവിലെ സാരഥികൾക്ക് വൃക്ഷ തൈ കൈമാറി നിർവ്വഹിച്ചു
കാപ്പാട്: ദുബായ് ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 ഫ്ലവേഴ്‌സ് കോഴിക്കോട് കാപ്പാടുള്ള കനിവ്, സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹ വീടിൻ്റെ സ്നേഹസദ്യയും, സ്നേഹ സമ്മാനങ്ങളും നൽകി. ചടങ്ങിൽ സുനിൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞു.
സ്നേഹ വീടിൻ്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ സാദി ഇന്ത്യ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ഡബ്ല്യൂ.ആർ.ഒ. പ്രസിഡൻ്റ് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവർ കനിവിലെ സാരഥികൾക്ക് വൃക്ഷ തൈ
കൈമാറി നിർവ്വഹിച്ചു.
അനിൽകുമാർ അരിക്കുളം, ജുനൈദ് അരീക്കോട്, ആരീഫ് അഫ്സൽ എടപ്പാൾ, അഷറഫ് കാലടി, സജീഷ് ലാൽ കോഴിക്കോട്, സുധീർ പാണ്ടിക്കാട്, താഹിറ മലപ്പുറം, സ്മിത ഇടുക്കി, സബിത അരിക്കുളം, കനിവിലെ സാരഥികളായ സുലൈഖ, ഉല്ലാസ് പി., ബഷീർ പി., റാഷിദ് പാലക്കര എന്നിവർ സംസാരിച്ചു.