headerlogo
local

പൂക്കാട് കലാലയം മ്യൂറൽ ചിത്രപ്രദർശനം ജൂലൈ 4 മുതൽ

പ്രിൻസിപ്പാൾ എം. നളിൻ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്യും

 പൂക്കാട് കലാലയം മ്യൂറൽ ചിത്രപ്രദർശനം ജൂലൈ 4 മുതൽ
avatar image

NDR News

02 Jul 2024 10:05 AM

ചേമഞ്ചേരി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയുടെ ഭാഗമായി മ്യൂറൽ ചിത്രപ്രദർശനം നടത്തുന്നു. ജൂലൈ 4 മുതൽ 8 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പഞ്ചവർണ്ണിക ചുമർ ചിത്രപ്രദർശനം നടക്കുക. മ്യൂറൽ ചിത്രങ്ങളുടെ അടിസ്ഥാന നിറങ്ങൾ ഉപയോഗിച്ച് ഇരുപതോളം ചിത്രകലാ വിദ്യാർത്ഥികളുടെ പ്രദർശനമാണ് നടക്കുന്നത്. 

     ജൂലൈ 4 ന് രാവിലെ 11 മണിക്ക് ഗുരുവായൂർ ദേവസ്വം മ്യൂറൽ പഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ എം. നളിൻ ബാബു പ്രദർശനം ഉദ്ഘാടനം ചെയ്യും. കലാലയം പ്രസിഡന്റ് യു.കെ. രാഘവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കലാലയ ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും സുരേഷ് ഉണ്ണി നന്ദിയും പറയും. 

     ചിത്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മ്യൂറൽ അദ്ധ്യാപകനും ചെയർമാനുമായ രമേശ് കോവുമ്മൽ സംസാരിക്കും. കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാൻസ് പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ, യൂണിവേഴ്സൽ ആർട്സ് പ്രിൻസിപ്പാൾ കെ.എം. സെബാസ്റ്റ്യൻ, പ്രശസ്ത മ്യൂറൽ ചിത്രകാരൻ സതീഷ് തായാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി വിതരണം ചെയ്യും. അഞ്ച് ദിവസം കലാലയം വിദ്യാർത്ഥികളുടെ ചിത്രപ്രദശനം നടക്കും.

NDR News
02 Jul 2024 10:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents