വിരമിച്ച കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേരളാ ബാങ്ക് ഏറ്റെടുക്കണം; കേരളാ ബാങ്ക് റിട്ടയേറീസ് അസോസിയേഷൻ
കേരളാ ബാങ്ക് റിട്ടയേറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുണ്ടരി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിരമിച്ച കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേരളാ ബാങ്ക് ഏറ്റടുക്കണമെന്നും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും മിനിമം പെൻഷൻ പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും കേരളാ ബാങ്ക് റിട്ടയേറീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളാ ബാങ്ക് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുണ്ടരി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.ടി. ജയരാജൻ, പി. പ്രദീപ് കുമാർ (ഓൾ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഡ്വൈസർ), മൂസ്സ പന്തീരാങ്കാവ്, എ. രാജൻ, ടി. രാജൻ, വി. സുകുമാരൻ, പി.കെ. ആനന്ദൻ, വി. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി. കുമാരൻ (പ്രസിഡന്റ്), വി. സുകുമാരൻ, പി. ഭാനുമതി, എ.കെ. ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി.കെ. ആനന്ദൻ, (ജനറൽ സെക്രട്ടറി), ഇ. ബാലൻ, ആർ. ദിനചന്ദ്രൻ, എം.പി. ശോഭ, (സെക്രട്ടറി), ടി. രാജൻ (ഓർഗനൈസിങ് സെക്രട്ടറി), വി. പി ബാലൻ (ഓഡിറ്റർ), കെ. രജനി വനിതാ വിഭാഗം കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 12,13 തീയതികളിൽ കണ്ണൂർ ഒ.പി. പ്രഭാകരൻ നായർ നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.