പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നടന്നു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ആണ് ഉത്ഘാടനം നിർവ്വഹിച്ചു

പേരാമ്പ്ര : ഈ വർഷം മുതൽ പുതുതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ കോളജ് തല ഉൽഘാടനം പേരാമ്പ്ര ഡിഗ്നിറ്റി ആർട്സ് ആൻ്റ് സയൻസ് കോളജിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു നിർവ്വഹിച്ചു.
പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. .കോളജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
പഠന മികവ് പുലർത്തി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മാനേജിംഗ് കമ്മിറ്റി ട്രഷറർ ടി.എ. അബ്ദുസ്സലാം ഉപഹാരം നൽകി.പി.ടി.എ. വൈസ് പ്രസിഡൻ്റ് വി.കെ. പ്രദീപൻ, വൈസ് പ്രിൻസിപ്പൽ ടി.എം. അജ്നാസ്, കെ.വി. മുഹമ്മദ് ഷംസീർ, സജ്ന. പി, വൃന്ദ എം ,ഷഹീദ് സി.കെ, മുസ്തഫ പി.കെ, നിയത പി.രാംദാസ്, മുബീന മൂസ എന്നിവർ പ്രസംഗിച്ചു. എം.പി. കെ. അഹമ്മദ് കുട്ടി സ്വാഗതവും ബാബുരാജൻ കെ.പി. നന്ദിയും പറഞ്ഞു.