കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര ഡി.വൈ.എസ്.പി. കെ.എം. ബിജു ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് മേപ്പയൂർ ഇ.കെ. ബിൽഡിങ്ങിൽ പേരാമ്പ്ര ഡി.വൈ.എസ്.പി. കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. ജൂലൈ 14,15 തീയതികളിലായി ഇരിങ്ങത്ത് വെച്ചാണ് ജില്ലാ സമ്മേളനം.
സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് എം. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺവീനർ റസാഖ് എൻ.എം. സ്വാഗതവും ജില്ലാ നിർവാഹ സമിതി അംഗം ശ്രീജിത്ത് പി. നന്ദിയും പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുഖിലേഷ് പി. ആശംസകൾ അറിയിച്ചു സംസാരിച്ചു.
കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി മുഹമ്മദ് പി., ജില്ലാ ട്രഷറർ ഗഫൂർ സി. എന്നിവർ ഉൾപ്പെടെ സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.